‘സര്‍ദാര്‍ ‘ വൻ ഹിറ്റ്: കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘സര്‍ദാറി’ന് രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

വൻ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തെ കുറിച്ചും വെളിപ്പെടുത്തിയത്. ‘സര്‍ദാറി’ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് സര്‍ദാറിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി അഭിനയിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തിയ കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടത്തിരുന്നു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടി ലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വാർത്ത പ്രചരണം: പി ശിവപ്രസാദ്

Share
Leave a Comment