മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ഷെൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇപ്പോളിതാ, നടി ഐശ്വര്യ ലക്ഷ്മി ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോയെന്നാണ് നടി പറയുന്ന്. പുതിയ ചിത്രം കുമാരിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം.
Also Read: ദിലീപ്- തമന്ന ചിത്രത്തിൽ പ്രതിനായകനായി ദരാസിങ് ഖുറാനയും: ചിത്രം പുരോഗമിക്കുന്നു
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ:
ഷൈന്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം ചെയ്യാനിരുന്നത് റോഷന് മാത്യു ആയിരുന്നു. അവസാന നിമിഷമാണ് റോഷന് ഡേറ്റിന്റെ പ്രശ്നം ഉണ്ടാകുന്നതും ഷൈന്‍ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണമെന്നായിരുന്നു. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല. ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി.
ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്, സ്വാസിക തുടങ്ങിയവരാണ് കുമാരിയിലെ മറ്റ് കഥാപാത്രങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കുമാരി എത്തിക്കുന്നത്.
Post Your Comments