
ബിഗ് ബോസ് താരം ഉർഫി ജാവേദ് പലപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ചുകൊണ്ട് ഉർഫി അർദ്ധനഗ്ന വീഡിയോ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് കാരണമായി. തന്റെ കൈപ്പത്തികൾ കൊണ്ട് മാറ് മറച്ച രീതിയിലുള്ള വീഡിയോക്ക് നേരെ നിരവധിപേരാണ് രംഗത്തെത്തിയത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് അറിയില്ലേയെന്നും, നാണക്കേട് എന്നെല്ലാമുള്ള വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
read also: പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐശ്വര്യാ ലക്ഷ്മിയുടെ കുമാരി ഒക്ടോബർ 28നു തിയേറ്ററുകളിലേക്ക്
കാളി ദേവിയുടെ ഒരു ചിത്രമാണ് വിമർശകർക്ക് മറുപടിയായി താരം പങ്കുവച്ചത്. ‘ഞാൻ ഇന്ത്യൻ സംസ്കാരം നശിപ്പിക്കുന്നുവെന്ന് പറയുന്നവർ ആദ്യം അതിനെക്കുറിച്ച് പഠിക്കൂ. ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീകളുടെ ശരീരം ഒരിക്കലും ലൈംഗികതയ്ക്ക് വിധേയമായിരുന്നില്ല, അത് മുഗൾ അധിനിവേശത്തിന് ശേഷമാണ്. ഞങ്ങൾ സ്ത്രീകളെയും അവരുടെ ശരീരത്തെയും ആരാധിച്ചിരുന്നു. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു . നിങ്ങളെ ഇതെല്ലാം പഠിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്!’ എന്ന കുറിപ്പോടെയാണ് താരം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Post Your Comments