പടവെട്ടി മുന്നോട്ട്: നിവിൻ പോളി ചിത്രം വൻ ഹിറ്റിലേക്ക്

പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ കഥയുമായി എത്തിയ നിവിൽ പോളി ചിത്രം പടവെട്ടിന് മികച്ച പ്രതികരണം. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. 20 കോടിയുടെ പ്രീ ബിസിനസ് നടന്ന ചിത്രത്തിന്റെ മൂന്നാം ദിനം ആദ്യ രണ്ട് ദിവസത്തേക്കള്‍ ബുക്കിംഗ് നേടുകയാണ്. വലിയൊരു തുകക്ക് ചിത്രത്തിന്റെ ഒ ടി ടി അവകാശം നെറ്റ്ഫ്ലിക്സ് നേടിക്കഴിഞ്ഞു. സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ് . ഏകദേശം 12 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയിരിക്കുന്നത്.

ആദ്യ രണ്ടു ദിനങ്ങളില്‍ നേടിയ മികച്ച കളക്ഷന്‍ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയതോടെ ചിത്രം വമ്പന്‍ ഹിറ്റായി മാറുകയാണ്. ആദ്യ ദിനത്തേക്കാള്‍ കൂടുതല്‍ ഹൗസ്ഫുള്‍ ഷോകളാണ് തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുന്നത്.

Also Read: ‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം: നിയമനടപടി തുടങ്ങും

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിൻപുറത്തുക്കാരൻ യുവാവിന്റെ വേഷത്തിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അദിതി ബാലൻ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share
Leave a Comment