‘ആ പരാമർശം സിനിമയെ ബാധിക്കുമെന്ന് പേടിച്ചു, പക്ഷെ സംഭവിച്ചത് നേര തിരിച്ചാണ്’: നിഖില വിമൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. അഭിനയത്തോടൊപ്പം തന്നെ നിഖിലയുടെ നിലപാടുകളും പലപ്പോളും ചർച്ചയാകാറുണ്ട്. ജോ ആന്റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പശു കശാപ്പുമായി ബന്ധപ്പെട്ട് നിഖില നടത്തിയ പരാമർശത്തെ തുടർന്ന് നടി വലിയ രീതിയിൽ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. പശുവിനെ കൊല്ലാനോ കഴിക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില പറഞ്ഞത്.

ഇപ്പോളിതാ, ഈ പരാമർശം വിവാദമായതോടെ സിനിമയെ മോശമായി ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു എന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു: അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

നിഖില വിമലിന്റെ വാക്കുകൾ:

എനിക്കാകെയുണ്ടായ ടെൻഷൻ അത് ജോ ആന്റ് ജോയുടെ റിലീസിന്റെ സമയത്തായിരുന്നു എന്നതാണ്. ഇനി ഇതുകൊണ്ട് സിനിമക്ക് എന്തെങ്കിലും പ്രശ്നം വരുമോ എന്നതേ ഉണ്ടായുള്ളൂ. അവരോട് പറഞ്ഞപ്പോൾ അവർ അതിലും ഹാപ്പി. നല്ലൊരു പ്രൊമോഷൻ അല്ലേ കിട്ടിയത് എന്നായിരുന്നു അണിയറ പ്രവർത്തകർ പറഞ്ഞത്.

Share
Leave a Comment