CinemaComing SoonLatest News

കാത്തിരുന്നത് സംഭവിക്കുന്നു! ‘എന്റെ അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം’: പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുമിക്കുന്ന ചിത്രം ജനുവരി പത്തിന് ഷൂട്ടിംഗ് ആരംഭിക്കും. രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മോഹൻലാലിൻ്റെ ഒഫിഷ്യൽ പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിൻ്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. മറ്റ് വിശദാംശങ്ങൾ അധികം വൈകാതെ നൽകുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ സെഞ്ച്വറി കൊച്ചുമോൻ പറഞ്ഞു. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. തന്റെ അടുത്ത സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസിനൊപ്പമാണെന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമയുടെ പേരും മറ്റ് അണിയറക്കാരുടെ വിവരങ്ങളുടെയും പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.

വാഴൂർ ജോസ്

 

shortlink

Related Articles

Post Your Comments


Back to top button