അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. ഇറങ്ങിയ ഭാഷകളിലെല്ലാം മികച്ച അഭിപ്രായം നേടിക്കൊണ്ട് കാന്താര ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു.
ഇപ്പോളിതാ, കെജിഎഫ് 2വിന് ലഭിച്ചതിനേക്കാൾ കൂടുതൽ സ്വീകാര്യത നേടുകയാണ് കാന്താര എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇതോടെ കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രമായി കാന്താര മാറിയിരിക്കുകയാണ്. കെജിഎഫിന്റെ ഒരു റെക്കോർഡാണ് കാന്താര ഇതോടെ തകർത്തിരിക്കുന്നത്.
Also Read: ‘ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ ‘: ബിജിബാൽ
ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ചിത്രം കേരളത്തിലും ആവേശം തീർക്കുകയാണ്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്‍തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments