‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങൾ ശക്തമാകുകയാണ്. മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് ‘വരാഹ രൂപം ‘ എന്നാണ് ആരോപണം. പാട്ട് കോപ്പിയടിച്ചതാണെന്നും പകര്‍പ്പാവകാശ ലംഘനമാണ് നടന്നതെന്നും മ്യൂസിക് ബാന്‍ഡായ തെക്കുടം ബ്രിഡ്ജ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ബിജിബാല്‍. സ്വന്തമായി ചെയ്യാനറിയാത്തതിനാല്‍ മറ്റുള്ളവര്‍ ചെയ്തത് കോപ്പിയച്ചുവെന്ന് ബിജിബാല്‍ പ്രതികരിച്ചു. ‘സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ,’ ബിജിബാല്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.
Also Read: ‘ആ പരാമർശം സിനിമയെ ബാധിക്കുമെന്ന് പേടിച്ചു, പക്ഷെ സംഭവിച്ചത് നേര തിരിച്ചാണ്’: നിഖില വിമൽ
അതേസമയം, പാട്ട് കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു ‘കാന്താര ‘യുടെ സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥിന്റെ പ്രതികരണം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കന്നഡ ചിത്രമായ ‘കാന്താര ‘ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു.
Post Your Comments