CinemaGeneralIndian CinemaLatest News

‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം: നിയമനടപടി തുടങ്ങും

അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’.
ഇപ്പോളിതാ, ‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം ഉയരുകയാണ്. ‘വരാഹ രൂപം’ എന്ന ഗാനത്തിനെതിരെയാണ് ആരോപണം. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു ചർച്ച. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരിച്ച് മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് രം​ഗത്തെത്തി. പാട്ട് കോപ്പിയടിച്ചതാണെന്നും പകര്‍പ്പാവകാശ ലംഘനമാണ് നടന്നതെന്നും മ്യൂസിക് ബാന്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.

‘കാന്താര’യുമായി തൈക്കുടം ബ്രിഡ്ജ് ഒരു തരത്തിലും ബന്ധപ്പെട്ടതല്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഡിയോയില്‍ നമ്മുടെ ‘നവരസം’, ‘വരാഹ രൂപം’ എന്നിവ തമ്മില്‍ സമാനതകളുണ്ട്. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. കണ്ടന്റില്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അത് തങ്ങളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’, തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി

Also Read: റോഷാക്കിന് ശേഷം വീണ്ടും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി: തെലുങ്ക് ചിത്രം ഏജന്റ് റിലീസ് തിയതി പ്രഖ്യാപിച്ചു

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘കാന്താര ‘ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button