ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും. ഈ ചിത്രത്തിൽ കുമാരി ആയി ഐശ്വര്യാ ലക്ഷ്മി ആണ് അഭിനയിക്കുന്നത്. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നൽകുന്ന ചിത്രമാണ് കുമാരി. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമാരിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുമാരി’ എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകൾ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നൽകിയിരിക്കുന്നത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് നിർമൽ സഹദേവിന്റെ സംവിധാന മികവ് തന്നെയാകും. ജേക്ക്സ് ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങൾക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങൾക്ക് പെർഫഷൻ നൽകുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹണമികവും ഒപ്പം കെട്ടൊറുപ്പുള്ള തിരക്കഥയുടെ പിൻബലവും ചേരുമ്പോൾ പ്രേക്ഷകർ കുമാരിയെ തിയേറ്ററിൽ ആവേശപൂർവം സ്വീകരിക്കുമെന്നുറപ്പാണ്.
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ, പി ആർ ഓ പ്രതീഷ് ശേഖർ.
Post Your Comments