ബോളിവുഡിലെ വിവാദനായികയാണ് കങ്കണ റണാവത്ത്. താരത്തിന്റെ പ്രണയ ബന്ധങ്ങളും പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആദിത്യ പഞ്ചോലി, അധ്യായന്‍ സുമന്‍, ഹൃഥ്വിക് റോഷൻ തുടങ്ങിയവരുമായുള്ള കങ്കണയുടെ ബന്ധം ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാവിഷയമായിരുന്നു.
കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തന്നിൽ ദുർമന്ത്രവാദം നടത്താൻ നടി ശ്രമിച്ചതായി സുമൻ വെളിപ്പെടുത്തിയിരുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഒരു ദിവസം കങ്കണ എന്നെ വീട്ടിലേക്ക് രാത്രി ചെല്ലാന്‍ പറഞ്ഞു. എന്തോ പൂജയുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജ. അവള്‍ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വീടിന്റെ കര്‍ട്ടനും കറുത്തതായിരുന്നു. ചുറ്റിനും ദൈവത്തിന്റെ രൂപങ്ങളും തീകുണ്ഡവുമായിരുന്നു. പേടിപ്പിക്കുന്ന പൂജയായിരുന്നു.
ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ പറഞ്ഞു. എന്നെ പൂട്ടിയിട്ടു. എനിക്ക് പേടിയായി. ഞാന്‍ മന്ത്രം ചൊല്ലാതെ ചൊല്ലിയെന്ന് പറഞ്ഞു പുറത്തിറങ്ങി. അവള്‍ എന്നെ സ്ഥിരമായി ജോത്സ്യന്റെ അടുത്ത് കൊണ്ടു പോകുമായിരുന്നു. ഒരു ദിവസം രാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു. എനിക്ക് പേടിയായി, ഞാന്‍ പോയില്ല. എന്നില്‍ ദുര്‍മന്ത്രവാദം ചെയ്യുകയായിരുന്നുവെന്നാണ് എന്റെ ജോത്സ്യന്‍ പറഞ്ഞത്. നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ അശുദ്ധ രക്തം കലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍മന്ത്രവാദമാണെന്നും പറഞ്ഞു.
Post Your Comments