നടി ഷംന കാസിം വിവാ​ഹിതയായി; വരൻ ഷാനിദ്

നടി ഷംന കാസിം വിവാ​ഹിതയായി. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാത്തവർക്കായി പ്രത്യേകം റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.

ഷംനയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങ​ളിൽ ഇപ്പോൾ തരം​ഗമാകുന്നത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ചിരുന്നു.

Also Read: ഷൂട്ടിം​ഗ് സെറ്റിൽ വച്ച് അപകടം; അമിതാഭ് ബച്ചന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നൃത്ത രം​ഗത്ത് സജീവമായ ഷംന മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്. അഭിനയവും നൃത്തവും മോഡലിങ്ങുമായി ഇപ്പോള്‍ താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും ഡാന്‍സ് റിയാലിറ്റി ഷോകളിലും താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുന്ന താരമാണ് ഷംന ഇപ്പോൾ.

Share
Leave a Comment