റോഷാക്കിന് ശേഷം വീണ്ടും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി: തെലുങ്ക് ചിത്രം ഏജന്റ് റിലീസ് തിയതി പ്രഖ്യാപിച്ചു

അഖിൽ അക്കിനേനിയും മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംക്രാന്തി റിലീസായി ജനുവരി 15-നാണ് സിനിമ എത്തുക. അഖിൽ അക്കിനേനിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായെത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഈ വര്‍ഷം ഒക്ടോബര്‍ 12 ന് റിലീസിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് പിന്നീട് മാറ്റുകയായിരുന്നു.

മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന സിനിമയാണ് ആദ്യത്തേത്. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമയിൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 5 മിനിറ്റിനടുത്ത് ദൈർഘ്യമുളള കാമിയോ വേഷത്തിലാകും നടൻ എത്തുക എന്ന സൂചനകളുണ്ട്.

Also Read: അഭിനയ മികവിന് അനൂപ് ഖാലിദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്

ഹിപ്പോപ്പ് തമിഴനാണ് സിനിമയിലെ ​ഗാനങ്ങൾക്ക് സംഗീതം നല്‍കുന്നത്. രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് നവീന്‍ നൂലിയാണ് നിർവ്വഹിക്കുന്നത്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

Share
Leave a Comment