BollywoodCinemaGeneralIndian CinemaLatest News

ഷൂട്ടിം​ഗ് സെറ്റിൽ വച്ച് അപകടം; അമിതാഭ് ബച്ചന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷൂട്ടിം​ഗ് സെറ്റിൽ വച്ചുണ്ടായ അപകടത്തിൽ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന് പരുക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. ബച്ചന്‍ അവതാരകനാകുന്ന ‘കൗന്‍ ബനേഗ ക്രോര്‍പതി’ എന്ന പരിപാടിയുടെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്.

ഒരു ലോഹകഷ്ണം ഇടത് കാലില്‍ കൊണ്ടുവെന്നും ഞരമ്പ് മുറിഞ്ഞ് രക്തം പോയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നും അമിതാഭ് ബച്ചന്‍ ആരാധകരെ അറിയിച്ചു.

Also Read: ‘കാന്താരയിലെ ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ല’: വിവാ​ദ പരാമർശത്തിൽ നടനെതിരെ കേസ്

‘ഒരു ലോഹക്കഷണം എന്റെ ഇടതു കാലില്‍ കൊണ്ട് ഞരമ്പ് മുറിഞ്ഞു. അനിയന്ത്രിതമായി രക്തം വന്നു. കൃത്യസമയത്ത് സെറ്റിലെ ജീവനക്കാര്‍ ഇടപെട്ട്, പെട്ടന്നുതന്നെ ആശുപത്രിയില്‍ പോയി, ഡോക്ടറെ കണ്ടു. സ്റ്റിച്ച് ഇടേണ്ടതായി വന്നു. . അനങ്ങാനോ നടക്കാനോ ശ്രമിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൗന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു എപ്പിസോഡിന്റെ ഷൂട്ട് 3-4 മണിക്കൂര്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും’ ഇങ്ങനെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button