‘ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക, മറ്റു കുറുക്കുവഴികളില്ല’: ടൊവിനോ തോമസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടന് സാധിച്ചു. മലയാള സിനിമയിലെത്തിയിട്ട് പത്ത് വർഷം ആഘോഷിക്കുകയാണ് ടൊവിനോ. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇതര ഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണെന്നാണ് ടൊവിനോ പറയുന്നത്. അതേസമയം, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്നു വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

ടൊവിനോ തോമസിന്റെ വാക്കുകൾ:

ഇതര ഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണ്. നല്ല മലയാള സിനിമകള്‍ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന ‘മിന്നല്‍ മുരളി’ എനിക്ക് മലയാളത്തില്‍ നിന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ ഇനിയും നിരവധി സിനിമ ചെയ്യാനാകും. അതേസമയം, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്നു വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

Also Read: ബിജു മേനോനും ​ഗുരു സോമസുന്ദരവും നേർക്കുനേർ: നാലാംമുറ ടീസർ എത്തി

ഓര്‍മവച്ച കാലം മുതലേ സിനിമ കാണുകയും സിനിമ സംസാരിക്കുകയും ചെയ്യുന്നയാളായിരുന്നു ഞാന്‍. ഇപ്പോള്‍ എന്റെ സ്വപ്നമാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ആത്മാര്‍ത്ഥമായി ഒരു കാര്യം ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ അതു നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക എന്നല്ലാതെ മറ്റു കുറുക്കുവഴികളില്ല. അതു തന്നെയാണ് ഇപ്പോഴും തുടര്‍ന്നു പോകുന്നത്. എന്റെ ഏറ്റവും നല്ല സമയം തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 10 വര്‍ഷത്തെ പ്രവത്തിപരിചയമാണ് എനിക്കിപ്പോഴുള്ളത്. അതിന്റെ അനുഭവസമ്പത്ത് എന്റെ സിനിമകളില്‍ നിന്ന് പ്രതീക്ഷിക്കാം.

 

 

Share
Leave a Comment