CinemaLatest NewsNEWS

നിരഞ്‍ജ് മണിയൻപിള്ള രാജുവിന്റെ ‘വിവാഹ ആവാഹനം’ റിലീസിനൊരുങ്ങുന്നു

നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. യഥാർത്ഥ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‍മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്‍ണു പ്രഭാകറാണ് ഛായാഗ്രഹണം.

Read Also:- ശ്രദ്ധേയമായി ‘ശുഭദിന’ത്തിലെ മനോഹര ഗാനം

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണി സി വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ. പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ്. സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു.

shortlink

Related Articles

Post Your Comments


Back to top button