InterviewsLatest NewsMovie Gossips

‘എനിക്ക് നേരെ സൈബര്‍ അറ്റാക്കോ ബോഡി ഷെയിമിങ്ങോ ഉണ്ടായിട്ടില്ല’: ആ പോസ്റ്റിന് പിന്നിലെ കാരണം വ്യക്തമാക്കി സോനു

ഗര്‍ഭിണിയായപ്പോള്‍ ഇരുപത് കിലോയോളം തന്റെ ശരീരഭാരം കൂടിയെന്നും ആരോഗ്യത്തിനാണ് താനിപ്പോള്‍ പ്രധാന്യം കൊടുക്കുന്നതെന്നും നടി സോനു പറഞ്ഞിരുന്നു. സോനുവിന്റെ പോസ്റ്റ് വൈറലായതോടെ പല രീതിയിൽ ഇത് വ്യാഖ്യാനിക്കപ്പെട്ടു. തനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി, താൻ ബോഡി ഷെയ്‌മിങ്ങിന് ഇരയായി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളോട് പ്രതികരിക്കുകയാണ് സോനു ഇപ്പോൾ.

‘എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായെന്ന തരത്തിലാണ് പല വാര്‍ത്തകളിലും വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ സത്യത്തില്‍ ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ലെന്ന് സോനു വ്യക്തമാക്കുന്നു. അത്തരത്തില്‍ മോശം കമന്റുകളൊന്നും വന്നിട്ടില്ല. ഒന്നോ രണ്ടോ പേര്‍, വണ്ണം വച്ചു, വണ്ണം കുറയ്ക്കണം, എന്നൊക്കെ പറഞ്ഞു എന്നല്ലാതെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു ബോധവത്കരണം എന്ന നിലയിലാണ് ആ പോസ്റ്റ് ഞാനിട്ടത്.

എന്നെ കുറിച്ച് മോശമായി പറയുകയോ ബോഡി ഷെയിമിങ് നടത്തിയാലോ എനിക്ക് യാതൊരുവിധ കുഴപ്പവുമില്ല. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്നാല്‍ പലരും ഇത്തരം ആക്രമണങ്ങളില്‍ തളരും. അതോര്‍ത്ത് വിഷമിക്കും. അങ്ങനെയുള്ളവര്‍ക്ക് ധൈര്യം പകരാനാണ് ആ പോസ്റ്റിട്ടത്’, സോനു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button