
‘പതിയെ നൊമ്പരം കടലേറിയോ
ഇനിയീ നെഞ്ചകം കരയേറുമോ…’
‘ശുഭദിന’ത്തില്‍ സൂരജ് സന്തോഷും നടി അനാര്‍ക്കലി മരിക്കാറും ചേര്‍ന്ന് പാടിയ മനോഹരമായ പ്രണയഗാനം പുറത്ത്. മികച്ച അഭിപ്രായം നേടി ഗാനം ശ്രദ്ധേയമാകുന്നു. ഗിരീഷ് നെയ്യാറിന്റെ വരികൾക്ക് അർജുൻ രാജകുമാർ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ കോമഡി ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.
ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, അരുൺകുമാർ, നെബീഷ് ബെൻസൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
എഡിറ്റിംഗ്, സംവിധാനം – ശിവറാം മണി, രചന – വി എസ് അരുൺകുമാർ, ഛായാഗ്രഹണം – സുനിൽപ്രേം എൽ.എസ, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല – ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽ കൃഷ്ണ.
Post Your Comments