
നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് എന്ന സിനിമ കണ്ടതിന് ശേഷം താനൊരു മമ്മൂട്ടി ഫാൻ ആയെന്ന് നടി അതിഥി ബാലൻ. താൻ ഒരു മോഹൻലാൽ ഫാൻ ആയിരുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ പ്രണയം മമ്മൂക്ക ആണെന്നുമാണ് അതിഥി പറയുന്നത്. ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അതിഥി. അതിഥിക്കൊപ്പം നിവിൻ പോളിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് മമ്മൂക്ക എന്നായിരുന്നു നിവിൻ മറുപടി നൽകിയത്. അവസരങ്ങൾ വന്നപ്പോഴൊക്കെ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും, കൂടെ അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും നിവിൻ പറഞ്ഞു. ‘മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം ചില അവസരങ്ങൾ മാറിമറിഞ്ഞ് പോയിരുന്നു’, നിവിൻ പറഞ്ഞു.
ഇതോടെ, തനിക്കും മമ്മൂട്ടിക്കൊപ്പമാണ് സിനിമ ചെയ്യാൻ ആഗ്രഹമെന്ന് അതിഥിയും വെളിപ്പെടുത്തി. ഒരുപാട് പേരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ റോഷാക്ക് കണ്ട ശേഷം മമ്മൂട്ടിയാണ് തന്റെ പുതിയ പ്രണയമെന്നും അതിഥി പറഞ്ഞു. താൻ ഒരു മോഹൻലാൽ ഫാൻ ആയിരുന്നുവെന്ന് പറഞ്ഞ് അതിഥി, അക്കാര്യത്തിൽ ഈയിടക്ക് ഒരു മാറ്റം വന്നുവെന്നും വെളിപ്പെടുത്തി.
Post Your Comments