ഏറെ വിജയം നേടിയ ‘വെള്ളിമൂങ്ങാ’, ‘ജോണി ജോണി യെസ് അപ്പാ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോജി തോമസും രാജേഷ് മോഹനും ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. വെള്ളിമൂങ്ങാ എന്ന ചിത്രത്തിൽ പ്രധാന സഹസംവിധായകനായിരുന്നു രാജേഷ് മോഹൻ.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വട്ടക്കുട്ടായിൽ ചേട്ടായി എന്ന തീപ്പൊരി രാഷ്ടീയ നേതാവിൻ്റേയും ഒരുപാടു സ്വപ്നങ്ങളുമായി നടക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ ഒരു രസച്ചരടിൽ കോർത്തിണക്കി ഒരുക്കുന്ന കുടുംബ ചിത്രമാണ് തീപ്പൊരി ബെന്നി.
അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, വട്ടക്കുട്ടയിൽ ചേട്ടായിയേയും അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, ടിനി ടോം, ഷാജു ശ്രീധർ, ദീപക് പറമ്പോൾ, അപർണദാസ്, കുഞ്ചൻ എന്നിവരും പ്രധാന താരങ്ങളാണ്. അജയ് ഫ്രാൻസിസ് ജോർജാണ് ഛായാഗ്രാഹകൻ.
Read Also:- ‘വിവാഹജീവിതത്തില്‍ രണ്ടാമതും തോറ്റുപോയി, എലിസബത്തിന് മനസമാധാനം കൊടുക്കണം’: ബാല
എഡിറ്റിംഗ് -സൂരജ് ഇ എസ്, സംഗീതം – ശ്രീരാഗ് സജി, കലാസംവിധാനം – അജി കുറ്റിയാനി, നിർമ്മാണ നിർവ്വഹണം – അലക്സ് ഇ കുര്യൻ, തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റ ചിത്രീകരണമാരംഭിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments