CinemaLatest NewsNEWS

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒന്നിക്കുന്ന മദനോത്സവം ആരംഭിച്ചു

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റായിരുന്നു സുധീഷ് ഗോപിനാഥ്. ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ മുഖ്യാതിഥിയായ ചടങ്ങിൽ നിർമ്മാതാക്കളായ അജിത് വിനയകാ ഫിലിംസിന്റെ ഉടമ വിനായക അജിത് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ ‘കാണാ ദൂരത്താണോ’ എന്ന സോങ് ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. കഥ – ഇ.സന്തോഷ് കുമാർ, ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ – ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ – ജ്യോതിഷ് ശങ്കർ, എഡിറ്റിംഗ് – വിവേക് ഹർഷൻ, സംഗീതം – ക്രിസ്റ്റോ സേവിയർ, വരികൾ – വൈശാഖ് സുഗുണൻ.

Read Also:- ‘ഈ പ്രതിസന്ധി കാലം പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണം’: സന്യ മൽഹോത്ര

സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത്ത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ – കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം – മെൽവി.ജെ, മേക്കപ്പ് – ആർ.ജി. വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ – അഭിലാഷ് എം.യു, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്‌ണൻ,
പിആർഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button