
സുന്ദീപ് കിഷൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മൈക്കിൾ. രഞ്ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
ഇപ്പോളിതാ, സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ടീസർ റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ് കൗശിക്, വരുണ്‍ സന്ദേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സാം സി എസ് ആണ്. ശ്രീ വെങ്കിടേശ്വര സിനിമാസ്, കരൺ സി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുസ്കൂർ രാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’: ടീസർ പുറത്ത്
ചിത്രസംയോജനം – ആര് സത്യനാരായണൻ, സ്റ്റണ്ട്സ് – ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് – സുരേഷ് രവി, കോസ്റ്റ്യൂസ് – രജിനി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments