സിനിമാ സംവിധായകന്‍ സാജിദ് ഖാനെതിരെ പരാതിയുമായി നടി ഷെര്‍ലിന്‍ ചോപ്ര. സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
‘ഒരു ദിവസം എത്ര തവണ സെക്സില്‍ ഏര്‍പ്പെടും, എത്ര കാമുകന്‍മാരുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അയാള്‍ പൊതുവെ ഉന്നയിക്കാറുള്ളത്. തനിക്ക് മുമ്പില്‍ അയാളുടെ ജനനേന്ദ്രിയമാണ് തുറന്നുകാണിച്ചത്. അവിടെ തന്നെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീ നേരിട്ട ദുരനുഭവം വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം തുറന്നുപറയരുതെന്നുണ്ടോ? അന്നില്ലാതിരുന്ന ധൈര്യം ഇന്നുണ്ട്. സാജിദ് ഖാനോ രാജ് കുന്ദ്രയോ ആരുമാകട്ടെ.. തെറ്റുചെയ്താല്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും’- ചോപ്ര പറഞ്ഞു.
സംഭവത്തില്‍ മുംബൈ പോലീസിനാണ് നടി പരാതി നല്‍കിയത്. 2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാജിദ് ഖാനെപ്പോലെ പ്രമുഖനായ വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
Post Your Comments