സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു പാട് വർഷക്കാലത്തെ വീർപ്പുമുട്ടലുകളിൽ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വർഷമെന്നു സീമ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഇന്ന്
ഞാൻ ഞാനായി മാറിയിട്ട് നാല് വർഷം
ഒരു പാട് വർഷക്കാലത്തെ വീർപ്പുമുട്ടലുകളിൽ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വർഷം
ശരീരത്തിലെ ഓരോ രോമങ്ങളും എനിക്ക് തീയിൽ ചുട്ട ഓരോ കയറുകൾ പോലെയായിരുന്നു മുഖത്തെ രോമക്കൂട്ടങ്ങൾ എനിക്ക് അസഹനീയമായിരുന്നു
എന്റേതല്ലാത്ത അവയവങ്ങൾ. എനിക്ക് മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ച പോലെ ആയിരുന്നു. ആ കാലത്തിനെ ഉപേക്ഷിച്ചിട്ട് നാലുവർഷം ഞാൻ ഞാനല്ലാതെ വീർപ്പു മുട്ടിയ അവയവത്തെ എന്നിൽ നിന്നും മോചിപ്പിച്ചിട്ട് നാല് വർഷം……
read also: ജനനേന്ദ്രിയത്തില്‍ നിര്‍ബന്ധിച്ച് സ്പര്‍ശിപ്പിച്ചു: സംവിധായകനെതിരേ പരാതിയുമായി നടി
എപ്പളോ… ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുമ്പോൾ ഞാനറിയുന്നത് എന്റെതല്ലാത്ത ശരീരത്തിലാണ് ജീവിതം..
ആ ജീവിതം ഇന്നത്തെ എന്നിലേക്കടുപ്പിച്ചത് എന്റെ ആത്മവിശ്വാസവും മനസ്സിന്റെ ദൃഡതയും കൊണ്ട് മാത്രം…
ശരീരത്തിലെ ഓരോ സർജ്ജറി കളും എന്നിലേക്കെത്താനുള്ള ഓരോ വാതിലുകൾ ആയിരുന്നു….. ഒപ്പം നടന്നവർക്കും… വഴിയിലെവിടെയോ വച്ചു മറന്നു പോയവർക്കും ഇപ്പോളും കൂടെ ഉള്ളവരോടും ഒരുപാട് നന്ദിയും സ്നേഹവും
എന്നെ ഞാനാക്കിയ ഡോക്ടർമ്മാരോട് ഒരുപാട് നന്ദി ???
Post Your Comments