വിവാഹജീവിതത്തില്‍ രണ്ടാമതും തോറ്റുപോയെന്ന് നടന് ബാല. ഫേസ് ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. തന്റെ ജീവിതത്തിലെ പ്രതിസന്ധിക്ക് കാരണം മാധ്യമങ്ങളാണെന്നും എലിസബത്ത് തന്നേക്കാളും നല്ല വ്യക്തിയാണെന്നും അവര്‍ക്ക് മനസമാധാനം കൊടുക്കണമെന്നും ബാല പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഫാമിലി ലൈഫില്‍ ഒരു പ്രാവശ്യം തോറ്റുപോകുന്നത് അത്ര പ്രശ്നമല്ല, പക്ഷേ രണ്ടു പ്രാവശ്യം തോറ്റാല്‍ നമുക്ക് നമ്മളെക്കുറിച്ച് തന്നെ സംശയം വരും. മാധ്യമങ്ങളോട് നന്ദി പറയുന്നു. താങ്ക്യു സോ മച്ച്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. എന്നേക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസാധാനം കൊടുക്ക്. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കര പെയിന്‍ഫുള്‍ പ്രോസസ് ആണ്. ഇന്നലെ കെണ്ടിരുന്നു. എനിക്കു ഞാനുണ്ട്.’
കുറച്ച് ദിവസങ്ങളായി ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തിയ താരം ഭാര്യയുമായി വേര്‍പിരിഞ്ഞ വിവരം സ്ഥിരീകരിച്ചു.
Post Your Comments