GeneralLatest NewsMollywoodNEWS

‘നിങ്ങള്‍ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല, ആ നടി സഹകരിച്ചില്ല, ഒരുപാട് ക്ഷമിച്ചു: വിചിത്രം സംവിധായകന്‍

ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു

ഷൈന്‍ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി അച്ചു വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിചിത്രം. ഇതിൽ അമ്മ കഥാപാത്രമായി എത്തിയത് നടി ജോളി ചിറയത്ത് ആണ്. എന്നാല്‍, മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നടിയെ ആണ് ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നതെന്നും ഏഴു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം അവരെ ഒഴിവാക്കുകയായിരുന്നുവെന്നും അച്ചു തുറന്നു പറയുന്നു.

read also: എന്റേതല്ലാത്ത അവയവങ്ങൾ മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ച പോലെ തോന്നിയ കാലം, ഞാൻ ഞാനായി മാറിയിട്ട് നാല് വർഷം

‘വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തില്‍ അറിയപ്പെടുന്ന മറ്റൊരു നടിയെ ആയിരുന്നു. അവരെ വച്ച്‌ ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു. ഞാന്‍ ഒരു പുതുമുഖ സംവിധായകന്‍ ആണല്ലോ. അവരോട് ഒരു സീന്‍ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്സ്പീരിയന്‍സ് ആയ ഒരാള്‍ പറഞ്ഞുകൊടുക്കുന്നത് പോലെ ആയിരിക്കില്ല. എന്റെ സിനിമയെക്കുറിച്ച്‌ എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവന്‍ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ. പറഞ്ഞു കൊടുക്കുമ്പോള്‍ സഹകരിക്കാന്‍ മനസ്സില്ലാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ‘നിങ്ങള്‍ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ തരാം നിങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളൂ’ എന്നാണ്. ഞാന്‍ പിന്നെയും ക്ഷമിച്ച്‌ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവര്‍ അഡ്വാന്‍സ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാല്‍ നിങ്ങള്‍ പൊയ്ക്കൊള്ളൂ ഞാന്‍ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. ഇതെല്ലാം എല്ലാവരുടെയും മുന്നില്‍ വച്ചാണ് നടന്നത്.- അച്ചു വിജയന്‍ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

shortlink

Post Your Comments


Back to top button