നിരവധി കൗതുകങ്ങളോടെ എത്തുന്ന പുതിയ ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. ഒക്ടോബർ ഇരുപത് വ്യാഴാഴ്ച്ച കൊച്ചിയിലെ ബ്രഹ്മപുരം ഗവ.യു.പി.സ്ക്കൂളിൽ നടന്നും നിർമ്മാതാവുമായ വിജയ് ബാബു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.
നിർമ്മാതാവ് നിശാന്ത് പിള്ള ഫസ്റ്റ് ക്ലാപ്പും നൽകി. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശീക്കുട്ടൻ, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് യഥാക്രമം ശ്രീക്കുട്ടൻ, അമ്പാടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഠനത്തിൽ പിന്നോക്കമുള്ള ശീക്കുട്ടനും, സമർത്ഥനായ അമ്പാടിയും തമ്മിലുള്ള സംഘർഷമാണ് രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ജോണി ആൻ്റണി, സൈജുക്കുറുപ്പ് ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി കുട്ടികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രചന – മുരളി കൃഷ്ണൻ. ആനന്ദ് മന്മഥൻ, വിനേഷ് വിശ്വനാഥ്, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക് പി-എസ് ജയ ഹരി സംഗീതം പകർന്നിരിക്കുന്നു.
Read Also:- അതിജീവനത്തിന്റെ കഥയുമായി നിവിൽ പോളിയുടെ ‘പടവെട്ട്’ നാളെ മുതൽ
അനുപ് .വി. ശൈലജ – ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അനീഷ് ഗോപാൽ, മേക്കപ്പ് – രതീഷ് പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടർസ് – ദേവിക, ചേതൻ, ഫിനാൻസ് കൺട്രോളർ – നിസ്സാർ വാഴക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – കിഷോർ പ്യാക്കാട്ടിരി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ.
വാഴൂർ ജോസ്.
ഫോട്ടോ – ആഷിക്ക് ബാബു.
Post Your Comments