
കൊച്ചി: ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ടീസർ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിമാറി. ഗൗരവപരമായ ഒരു വിഷയം പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഷാഫി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എം സിന്ധുരാജിന്റേതാണ് രചന. സപ്ത തരംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഓ.പി.ഉണ്ണികൃഷ്ണൻ. സന്തോഷ് വള്ളക്കാലിൽ, ജയ ഗോപാൽ, പി.എസ്. പ്രേമാനന്ദ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, കൃഷ്ണചന്ദ്രൻ, വനിതാ കൃഷ്ണചന്ദ്രൻ,
കിജൻ രാഘവൻ, നിഷാ സാരംഗ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.
കലാസംവിധാനം- അർക്കൻ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റിയാസ്, അസോസിയേറ്റ് ഡയറക്ടർ- രാജീവ് ഷെട്ടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺടോളർ- ഡിക്സൻ പൊടുത്താസ്. സപ്ത തരംഗ് റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
വാഴൂർ ജോസ്.
Post Your Comments