പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ കഥയുമായി നിവിൽ പോളി ചിത്രം പടവെട്ട് നാളെ മുതൽ പ്രദർശനത്തിനെത്തും. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മേലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പോരാട്ടത്തിന്റെ കഥ പറയുന്നു.
സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിൻപുറത്തുക്കാരൻ യുവാവിന്റെ വേഷത്തിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്.
ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ.
Post Your Comments