കൊച്ചി: നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം കുറിച്ചത്. ജിആർ ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദ മാക്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാനും ചേർന്നാണ്.
മറയൂരിലെ മലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് ‘വിലായത്ത് ബുദ്ധ’. പ്രണയവും രതിയും പകയും സംഘർഷം തീർക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.
‘ഡബിൾ മോഹൻ’ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായി പൃഥ്വിരാജും, ‘ഭാസ്ക്കരൻ മാഷ്’ എന്ന ഗുരുവായി കോട്ടയം രമേശും പോരാടുന്നു.
അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടിജെ അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തൊട്ടപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് നായിക. ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഒരുപാട് നാളത്തെ സ്വപ്ന സാക്ഷാത്കാരം, ആദ്യത്തേത്: സന്തോഷം പങ്കുവെച്ച് വിഘ്നേഷ് ശിവൻ
സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം- അരവിന്ദ് കശ്യപ് എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – ബംഗ്ളാൻ, മേക്കപ്പ്- മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ- സുജിത് സുധാകരൻ, പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ- രലുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം – ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ, അർജുൻ എ, പ്രൊഡക്ഷൻ എക്സിക്കൂട്ടീവ്സ് – രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.
വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ
Post Your Comments