Latest NewsMovie Gossips

വീട് വിട്ടിറങ്ങി കാമുകനെ വിവാഹം കഴിച്ച വൈറൽ താരം പൊന്നുവിനും ഭർത്താവും വിരുന്നൊരുക്കി ബഷീർ ബഷിയും കുടുംബവും-വീഡിയോ വൈറൽ

ഉപ്പും മുളകും ലൈവിലൂടെ ശ്രദ്ധനേടിയ പൊന്നുവെന്ന അഞ്ജനയുടെ വിശേഷങ്ങളാണ് യൂട്യൂബിൽ നിറയുന്നത്. വീട്ടിൽ നിന്നും ഇറങ്ങി കാമുകനായ ഷെബിനൊപ്പം പോയതും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവർക്കെതിരെ ഉപ്പും മുളകും ലൈറ്റ്സ് കുടുംബത്തിലെ വീഡിയോ എത്തുകയും ചെയ്തു. പിന്നീട് വലിയതോതിലുള്ള വിമർശനങ്ങൾ ഒക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത്. പൊന്നുവിന്റെ കല്യാണം സോഷ്യൽ മീഡിയയുടെ ഒരു അന്താരാഷ്ട്ര വിഷയമായി മാറി. പല യൂട്യൂബർമാരും ഇവരുടെ കല്യാണം ആഘോഷമാക്കി.

ഇപ്പോൾ വിമർശനങ്ങളെ ഒക്കെ അതിജീവിച്ചു പൊന്നും സെബിനും തങ്ങളുടെ പുതിയ ജീവിതം സുന്ദരമാക്കുകയാണ്. പാലുകാച്ചൽ ഒക്കെ നടത്തിയിരുന്നു. ഈ വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ ദമ്പതിമാർക്ക് ആദ്യത്തെ വിരുന്നു സൽക്കാരം നൽകിയിരിക്കുകയാണ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബഷീർ ബഷിയും കുടുംബവും.

പൊന്നുവിന്റെയും ഷെബിന്റെയും വിവാഹ ശേഷമുള്ള ആദ്യത്തെ വിരുന്നാണ് ബഷിയുടെ വീട്ടിൽ. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന. മഷ്റൂയും സുഹാനയും പൊന്നൂസിന് നൽകിയ വിരുന്ന് സൽക്കാരത്തിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്. ബഷിയുടെ വീട്ടിൽ തങ്ങൾ ഹാപ്പിയായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. വിവാഹത്തിന് ശേഷം പൊന്നുവിനെ കൂട്ടി ഗൾഫിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ എന്നും ഷെബിൻ പറയുന്നു. തങ്ങൾ ഇനി പൂജ്യത്തിൽ നിന്ന് തുടങ്ങുകയാണ് എന്നും ഗൾഫിൽ ഒരു ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഒക്കെയാണ് ഷെബിൻ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button