മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമായ ‘കാതൽ’ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലേക്ക് ജ്യോതികയെ നിർദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് ആദർശ് പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു താരത്തെയും നടനെയും കണ്ടെഴുതിയതല്ല കാതലെന്ന് ആദർശ് പറയുന്നു. തിരക്കഥ ജിയോ ബേബിയുടെ അടുത്തും അദ്ദേഹം വഴി മമ്മൂട്ടിയുടെ അടുത്തും എത്തുകയായിരുന്നു. നായിക ആരാകണമെന്ന ചർച്ചകൾക്കിടയിൽ മമ്മൂട്ടിയാണ് ജ്യോതികയെ നിർദ്ദേശിച്ചത്. തിരക്കഥാകൃത്തുക്കളോ സംവിധായകരോ മനസ്സിൽ പോലും ജ്യോതികയെ കണ്ടിരുന്നില്ല. മമ്മൂട്ടി ജ്യോതികയെ നിർദ്ദേശിച്ചപ്പോൾ പിന്നീട് എല്ലാവരും ചേർന്ന് അത് ഉറപ്പിക്കുകയായിരുന്നുവത്രേ.
‘ഈ സിനിമയില്‍ പെര്‍ഫെക്റ്റായൊരു നായികയെ കണ്ടെത്തുക എന്നത് ഏറ്റവും റിസ്ക്കുള്ളതായിരുന്നു. ഇതിന്റെ ചര്‍ച്ചയ്ക്കിടെ മമ്മൂക്കയാണ് പറഞ്ഞത് ‘നമുക്ക് ജ്യോതികയെ നോക്കാം’ എന്ന്. ഞങ്ങളുടെ മനസില്പോലും വരാത്തൊരു നടിയായിരുന്നു ജ്യോതിക. മമ്മൂക്കയുടെ ചോയിസ്, അത് പെര്‍ഫെക്റ്റായ കാസ്റ്റിംഗിലേക്ക് എത്തിച്ചു. ജ്യോതികയും സൂര്യയുമായി വലിയ ആത്മബന്ധം ഈ സിനിമയിലൂടെ ലഭിച്ചു. ഒരോ പ്രാവശ്യം കാണുമ്പോഴും നന്നായി ഞങ്ങളെ അവര്‍ ട്രീറ്റ് ചെയ്തു. വളരെ കാര്യമായി തന്നെയാണ് മാഡം കഥ കേട്ടത്. മമ്മൂക്കയാണ് നായികയെ നിര്‍ദേശിച്ചത് എന്നതും ഇരുവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം കഥാപാത്രത്തെ ഇഷ്ടപ്പെട്ടു, ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നതും സന്തോഷം’ ആദർശ് പറയുന്നു.
Post Your Comments