ഇക്കഴിഞ്ഞ ജൂണിലാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹിതരായി അഞ്ച് മാസം തികയുന്നതിന് മുൻപ് അപ്പയും അമ്മയും ആയ വിവരം ഇരുവരും ആരാധകരുമായി പങ്കുവെച്ചു. സറോഗസിയിലൂടെയായിരുന്നു ഇവർ മാതാപിതാക്കളായത്. സംഭവം വിവാദമായി. ഇവർക്ക് നേരെ സദാചാരക്കുരുക്കൾ പൊട്ടി. സർക്കാർ അന്വേഷണവും ഇവരെ തേടിയെത്തി. ഇതോടെ, തങ്ങൾ ആറ് വർഷം മുന്നേ വിവാഹിതരായതാണെന്നും, വിവാഹ രജിസ്ട്രേഷൻ നടത്തിയെന്നും ചൂണ്ടിക്കാട്ടി നയൻതാര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിഘ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്. ഒരു സന്തോഷ വിവരമാണ് അറിയിക്കുന്നത്. തന്റെ മകൻ ദേഹത്ത് മൂത്രം ഒഴിച്ച വിവരമാണ് സംവിധായകൻ സന്തോഷത്തോടെ കുറിച്ചത്. ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്കാരം എന്നാണ് അദ്ദേഹം പറയുന്നത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.
വിവാഹം ആഘോഷമായി നടത്തിയത് ജൂണിലാണെങ്കിലും, ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണ നടപടികൾ ആരംഭിച്ചതെന്ന് ദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തായതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Post Your Comments