ബോളിവുഡിലും ശ്രദ്ധയാകര്‍ഷിച്ച് കന്നഡ ചിത്രം ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മറ്റ് ഭാഷകളിലെത്തിയപ്പോഴും ‘കാന്താര’യെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഹിന്ദി പതിപ്പ് മികച്ച പ്രതികരണം നേടുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹിന്ദി പതിപ്പിന്റെ റിലീസ് ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച 1.27 കോടിയാണ് ചിത്രം നേടിയത്. തുടര്‍ന്നുളള ദിവസങ്ങളിലായി 2.75 കോടി, 3.50 കോടി എന്നിങ്ങനെ നേടിയ ഹിന്ദി ചിത്രം ഇതുവരെയായി മൊത്തം 7.52 കോടിയാണ് നേടിയിരിക്കുന്നത്. ‘കാന്താര’ മലയാളത്തിലും റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദര്‍ശനത്തിനെത്തുക.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.
Read Also:- കാർത്തിയുടെ ‘സര്‍ദാര്‍’ റിലീസിനൊരുങ്ങുന്നു
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#Kantara *#Hindi version* trends very well, achieving a breakthrough on Day 2 and 3… Glowing word of mouth is converting into footfalls… Day 4 expected to be bigger than Day 1… Fri 1.27 cr, Sat 2.75 cr, Sun 3.50 cr. Total: ₹ 7.52 cr. #India biz. Nett BOC. pic.twitter.com/mZFXeCxm0I
— taran adarsh (@taran_adarsh) October 17, 2022
Post Your Comments