വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ യൂബര്‍ ഡ്രൈവര്‍ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് നടിയും സംവിധായികയുമായ മാനവ നായിക്. വണ്ടി ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഡ്രൈവര്‍ കയര്‍ത്തതെന്ന് മാനവ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
ശനിയാഴ്ച രാത്രി 8.15നാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നാണ് നടി യൂബര്‍ വിളിച്ചത്. ഡ്രൈവിംഗിനിടെ ഇയാൾ ഫോണ്‍ ചെയ്യുകായും യാത്രയ്ക്കിടെ പലതവണ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തു. ഡ്രൈവറെ ഇടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരന്‍ തടയുകയും വണ്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തെന്നും മാനവ പറഞ്ഞു.
വാഹനത്തിന്റെ ചിത്രമെടുത്തു കഴിഞ്ഞതിനാല്‍ പോകാന്‍ അനുവദിക്കണമെന്ന് നടി പൊലീസുകാരനോട് ചോദിച്ചു. ഇതുകേട്ട ഡ്രൈവര്‍ ദേഷ്യപ്പെടുകയും, 500 രൂപ പിഴ അടയ്‌ക്കുമോ എന്ന് ചോദിച്ച് ആക്രോശിച്ചുവെന്നും നടി പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെപ്പോൾ ഡ്രൈവര്‍ ഇരുണ്ട റോഡിലൂടെ വാഹനം വേഗത്തില്‍ ഓടിച്ചുവെന്നും ഈ സമയം ഭയന്നു സഹായത്തിനായി നിലവിളിച്ച തനിക്ക് രക്ഷകരായത് ബൈക്കിലെത്തിയ രണ്ടുപേരും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ആയിരുന്നുവെന്നു നടി പറഞ്ഞു. സംഭവത്തില്‍ താരം സിറ്റി പൊലീസിന് പരാതി നല്‍കി.
Post Your Comments