BollywoodGeneralLatest NewsNEWS

സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു, നടിമാരും കണക്കാണ്: വിവാദ പരാമര്‍ശവുമായി രാംദേവ്

സിനിമാ വ്യവസായ മേഖലയില്‍ മയക്കുമരുന്ന് എല്ലായിടത്തും ഉണ്ട്

നടന്‍ സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യോഗ ഗുരു രാംദേവിന്റെ ആരോപണം. ഉത്തര്‍പ്രദേശില്‍ ലഹരിമുക്ത പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാംദേവിന്റെ വിവാദ പരാമര്‍ശം.

read also: കാറില്‍ സഹായത്തിനായി നിലവിളിച്ച്‌ നടി, രക്ഷകരായത് ഓട്ടോഡ്രൈവറും ബൈക്ക് യാത്രികരും

രാംദേവിന്റെ വാക്കുകള്‍ ഇങ്ങനെ,

‘ലഹരിപാര്‍ട്ടിക്കിടെ , ലഹരി ഉപയോഗിക്കുമ്പോഴാണ് ഷാരൂഖ് ഖാന്റെ മകന്‍ പിടിയിലാകുന്നത്. അവന്‍ ജയിലില്‍ പോയി. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ച്‌ വരുന്നു. ആമിര്‍ ഖാന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. ദൈവത്തിന് മാത്രമേ ഈ താരങ്ങളെ കുറിച്ച്‌ അറിയൂ. എത്ര സിനിമാ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആര്‍ക്കറിയാം?, നടിമാരും കണക്കാണ്. സിനിമാ വ്യവസായ മേഖലയില്‍ മയക്കുമരുന്ന് എല്ലായിടത്തും ഉണ്ട്. ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്ട്രീയത്തിലും. തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാറുണ്ട്. ഇന്ത്യയെ ലഹരിമുക്തമാക്കുമെന്ന് നമ്മള്‍ പ്രതിജ്ഞ എടുക്കണം.’

shortlink

Related Articles

Post Your Comments


Back to top button