നടൻ സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. കാർത്തിയുടെ പുതിയ ചിത്രം സർദാറിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും കാർത്തി പറഞ്ഞു.
‘വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത്? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ. സംവിധാന സഹായിയായി തുടങ്ങിയ കാലം മുതൽ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ മോഹമാണ്’.
‘എന്നെ നന്നായി മനസിലാക്കാൻ അദ്ദേഹത്തിനാകും. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും, എന്റെ ആദ്യ സംവിധാന സംരംഭം ഉടൻ ഉണ്ടാകും. എന്നാൽ, കൃത്യമായ പദ്ധതി നിലവിൽ മനസ്സിലില്ല’ കാർത്തി പറഞ്ഞു.
അതേസമയം, കാർത്തി നായകനാകുന്ന സർദാർ ഒക്ടോബര്‍ 21ന് പ്രദർശനത്തിനെത്തും. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ൽ റാഷി ഖന്ന, രജീഷ വിജയന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read Also:- ‘പൂവൻ’ ഇരുപത്തിയെട്ടിന്
‘വിരുമൻ’, ‘പൊന്നിയിൻ സെല്വൻ’ എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Post Your Comments