GeneralLatest NewsMollywoodNEWS

എന്റെ വരനെവിടെ? 3 തവണ ഉറപ്പിച്ച വിവാഹത്തെക്കുറിച്ചുള്ള വീഡിയോയുമായി അമൃത സുരേഷ്

എന്റെ കല്യാണം മൂന്ന് നാല് പ്രാവശ്യം നിശ്ചയിച്ചിട്ടുണ്ട്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. തന്നെക്കുറിച്ച്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളെ വിശകലനം ചെയ്തുകൊണ്ട് രണ്ട് വര്‍ഷം മുന്‍പ് ചെയ്തൊരു രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ​’എന്റെ ദൈവമേ, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ജീവിതപങ്കാളി ഗോപി സുന്ദറിനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവച്ചത്.

‘അമൃത സുരേഷ് വീണ്ടും വിവാഹിതയാകുന്നു, സന്തോഷം പങ്കുവച്ച്‌ താരം’ എന്ന തലക്കെട്ടാണ് അമൃത വായിക്കുന്നത്, ഇത് വായിച്ചയുടന്‍ ‘ ആരായിരിക്കും വരന്‍’ എന്ന സംശയവും അമൃത പങ്കുവയ്ക്കുന്നുണ്ട്. ‘എന്റെ വരനാരാ?, വരനെവിടെ?’ എന്നെല്ലാം വാര്‍ത്ത കേള്‍ക്കുന്നതിനിടെ അമൃത ചോദിക്കുന്നു.

read also: ‘ഇന്ദീവരം പോലെ’ : ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ കല്യാണപാട്ട് റിലീസായി, ചിത്രം ഒക്ടോബർ 28ന് റിലീസ് ചെയ്യും

ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നെന്നും സന്തോഷവാര്‍ത്ത ഉടനെ അറിയിക്കാമെന്നും കുറിച്ചുകൊണ്ടുള്ള ഒരു ഇന്‍സ്റ്റ​ഗ്രാം പോസ്റ്റിന് പിന്നാലെയായിരുന്നു അമൃതയുടെ വിവാഹവാര്‍ത്ത പ്രചരിച്ചത്. എ ജി പ്രൊഡക്ഷന്‍സിന്റെ ലോഞ്ചിന്റെ സമയത്ത് താന്‍ കുറിച്ച പോസ്റ്റാണ് തെറ്റിദ്ധരിച്ച്‌ വിവാഹവാര്‍ത്തയായി പുറത്തുവന്നതെന്ന് അമൃത വിശദീകരിച്ചു.

‘ഈ കല്യാണവാര്‍ത്ത പറയുകയാണെങ്കില്‍, എന്റെ കല്യാണം മൂന്ന് നാല് പ്രാവശ്യം നിശ്ചയിച്ചിട്ടുണ്ട്. ഒന്ന് സാംസണൊപ്പമുള്ള വിഡിയോ ഉപയോഗിച്ച്‌ ഇവള്‍ ഇത്രം തരംതാഴാന്‍ പാടില്ലായിരുന്നു എന്ന് വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെ സാംസണിന്റെ കൂടെ എന്റെ കല്യാണം ഉറപ്പിച്ചായിരുന്നു. പാവം സാംസണ് നല്ലോരു ഭാര്യയും കുട്ടിയുമൊക്കെ ഉള്ളതാണ്. എന്റെ അമൃതംഗമയിലെ ലീഡ് സിങ്ങറാണ്. അതിനുശേഷം എന്റെ സ്വന്തം അനിയന്‍, ഫസ്റ്റ് കസിന്റെ കൂടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ അവന്റെ കൂടെ കല്യാണം കഴിഞ്ഞെന്ന് വാര്‍ത്ത വന്നു. ഞങ്ങളുടെ അമൃതംഗമയിലെ ഡ്രമ്മന്‍ സിദ്ധാര്‍ത്ഥ്, സിദ്ദു എനിക്ക് ശരിക്കും അനിയന്‍കുട്ടിയാണ്, വളെരെ ചെറിയ കുട്ടിയാണ് സിദ്ദു. ഞങ്ങള്‍ രണ്ടുപേരും കൂടെ ഒരു ഷൂട്ടിനിടയില്‍ പാട്ട് പാടിയിരുന്നു, അതിനുശേഷം ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിരുന്നു’- അമൃത വിഡിയോയില്‍ പറഞ്ഞു.

‘എന്റെ ദൈവമേ, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ രസകരമായ പോസ്റ്റ്. ‘ഇത് കണ്ടോ’ എന്ന് ജീവിതപങ്കാളി ഗോപി സുന്ദറിനെ ടാഗ് ചെയ്ത് അമൃത ചോദിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button