കൊച്ചി: ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കിയ ‘പില്ലർ നമ്പർ.581’ എന്ന ഹ്രസ്വ ചിത്രത്തിലെ നായകനാണ് ആദി ഷാൻ. റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 5 മുതൽ 50 മിനുട്ട് വരെയുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയവുമായി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്.
വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടും പ്രേക്ഷകരുടെ മനം കവർന്നാണ് ആദി ഷാനിന് പുരസ്കാരം നേടിയതെന്ന് ജൂറി വിലയിരുത്തി. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നു. സക്കീർ ഹുസൈൻ, അഖില അനോകി എന്നിവരാണ് മറ്റു താരങ്ങൾ.
‘ഈ വഴിയിൽ മിഴി നിന്നെ തേടും’: ‘പള്ളിമണി’ എന്ന ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്ത്
അരുൺ രാജിന്റെ സംഗീതവും എസ്.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ: സിയാദ് റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ ,ആർട്ട്: നാസർ ഹമീദ് പുനലൂർ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂം: എഎം, അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, പിആർഒ: സുനിത സുനിൽ, സ്റ്റിൽസ്: ബേസിൽ സക്കറിയ, ഡിസൈൻ: അതുൽ കോൾഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments