മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ‘മിസ്റ്റര്‍ ബ്രഹ്മചാരി’. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന് ശ്രീകണ്ഠന് വെഞ്ഞാറമൂട്. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് മോഹൻലാലിന്റെ അച്ഛന് അപകടം സംഭവിച്ച വിവരം അറിയുന്നതെന്നും അന്ന് തന്നോട് അദ്ദേഹം പറഞ്ഞ കാര്യം കേട്ട് അതിശയിച്ചു പോയെന്നും സംവിധായകന് പറയുന്നു.
‘ലാലേട്ടന് വേണമെങ്കില്‍ അപ്പോൾ തന്നെ ഷൂട്ടിംഗ് നിര്‍ത്തി പോകാമായിരുന്നു. എന്നാല്‍, അദ്ദേഹം എന്നെ വിളിച്ചു. ‘ശ്രീകണ്ഠാ രണ്ടു ദിവസം ഞാന്‍ ഉണ്ടാവില്ല, എന്റെ അച്ഛന് അപകടം പറ്റി. എനിക്ക് ഒരു ദിവസം അച്ഛനൊപ്പം ഇരിക്കണം. ഞാന്‍ പോയാല്‍ നിങ്ങള്‍ എങ്ങനെ ചെയ്യും. ഞാനില്ലാതെ പ്ലാന്‍ ചെയ്യാന്‍ പറ്റുമോ?’ എന്നൊക്കെ ചോദിച്ചു’.
‘എനിക്ക് അതിശയം തോന്നി. ചെറിയ നടന്മാര് പോലും പറയാത്ത കാര്യമാണിത്. അതാണ് സിനിമയോടുള്ള ഡെഡിക്കേഷന്. തുടർന്ന്, തെങ്കാശിയിലേക്ക് ഷൂട്ടിംഗ് മാറ്റി. അവിടെ വലിയ ഹോട്ടലുകള്‍ ഒന്നുമില്ല. ലാലേട്ടന് വേണ്ടി അവിടെ വലിയ വീട് പറഞ്ഞിരുന്നു. ലാലേട്ടന് വന്ന് പറഞ്ഞു ‘അത് വേണ്ട, ഞാന്‍ ഇവിടെ തന്നെ താമസിച്ചോളാം’. ഞങ്ങൾ എല്ലാം താമസിച്ച ഹോട്ടലില്‍ തന്നെയാണ് അദ്ദേഹം താമസിച്ചത്’.
Read Also:- ‘വരദരാജ മന്നാർ’: പ്രഭാസിന്റെ സലാറിയിൽ പുതിയ ഗെറ്റപ്പിൽ പൃഥ്വിരാജ്
‘രാത്രി ഷൂട്ടിംഗ് കഴിയുമ്പോൾ ലാലേട്ടന് ചോദിക്കും ‘നാളെ എന്തൊക്കെയാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്? ആ സീന്‍ ഒന്ന് കൊടുത്തു വിടൂ’ എന്നൊക്കെ. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ പുള്ളിയുടെ മനസില്‍ ഓരോ സ്ക്രീനും കേറും. ഇതൊക്കെ അദ്ദേഹത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷനാണ്’ ശ്രീകണ്ഠന് വെഞ്ഞാറമൂട് പറഞ്ഞു.
Post Your Comments