പൊന്നിയിൽ സെൽവനിൽ നടൻ ജയറാമുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ കാർത്തി. കാർത്തിയുടെ പുതിയ ചിത്രം സർദാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽവെച്ച് നടന്ന പ്രസ് മീറ്റിലാണ് ജയറാമുമൊത്തുള്ള അനുഭവങ്ങൾ കാർത്തി പങ്കുവെച്ചത്. തമിഴ് പറയുന്നതും സിനിമയിലെ നമ്പി എന്ന കഥാപാത്രമായി അദ്ദേഹം ട്രോൻസ്ഫർമേഷൻ നടത്തുന്നതെല്ലാം അതിശയമാണെന്ന് കാർത്തി പറയുന്നു.
‘ജയറാമേട്ടന്റെ കൂടെ ഇരുന്നാലെ ഫൺ ആണ്. ഷൂട്ടിങ് ഉള്ള ദിവസങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു. മൂന്ന് കാറുണ്ടെങ്കിലും ഞാനും ജയറാമേട്ടനും ജയൻ രവിയും ഒന്നിച്ച് ഒരു കാറിലാണ് പോകുക. അസിസ്റ്റൻസാണ് ഞങ്ങളുടെ കാറിൽ വരുക. ഇപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചനെ ഇവിടെ കൊച്ചിയിലുണ്ടെന്ന് പറയാനായി’.
‘സാറുടെ അനുഭവങ്ങളെല്ലാം ഭയങ്കരമാണ്. എനിക്കും അദ്ദേഹത്തിനുമാണ് അധികവും ഒരുമിച്ചു സിൻസുണ്ടാക്കുക. ഒരു സീനിന് മുമ്പ് ഇരുപത് തവണ അതിനായി അദ്ദേഹം റിഹേഴ്സൽ ചെയ്യും. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമാണ്. തമിഴ് പറയുന്നതും സിനിമയിലെ നമ്പി എന്ന കഥാപാത്രമായി അദ്ദേഹം ട്രോൻസ്ഫർമേഷൻ നടത്തുന്നതെല്ലാം അതിശയമാണ്. അത്രയ്ക്കും പെർഫക്ടാണ് അദ്ദേഹം’.
‘പൊന്നിയിൻ സെൽവനിലെ കഥാപാത്രം വളരെ ചെറുതാണ്. സാറിന് എന്റെ ഹൈറ്റുണ്ട്. എപ്പോഴും കാല് മടക്കി നടക്കണമായിരുന്നു. ഞാൻ മുന്നിൽ നടക്കുമ്പോൾ പിറകിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം വരണമായിരുന്നു. കാർത്തി മെല്ലെ പോകു എന്നും പറഞ്ഞ് കൂടെ വരുമായിരുന്നു ചേട്ടൻ’.
Read Also:- വാടക ഗർഭധാരണം: വിവാഹം രജിസ്റ്റർ ചെയ്തത് ആറുവര്ഷം മുന്പ്, വെളിപ്പെടുത്തലുമായി നയൻതാര
‘ആക്ഷനും കോമഡിയും എല്ലാം ആപ്റ്റ് ആകുന്ന വ്യക്തിയാണ്. ആർട്ടിനോട് അത്രയും ഡെഡിക്കേഷനുണ്ട് ജയറാം ഏട്ടന്. ദൈവത്തെ പോലെയാണ് സിനിമയെ അദ്ദേഹം കാണുന്നത്. ഭയങ്കര നിഷ്കളങ്കനായ മനുഷ്യനാണ്. എപ്പോഴും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ സ്റ്റേജിലും അതുകാണിക്കുമെന്ന് ഞാൻ വിചാരിച്ചില്ല’ കാർത്തി പറഞ്ഞു.
Post Your Comments