സൈമ അവാർഡ് ദാന ചടങ്ങിൽ സ്റ്റേജിൽ ഡാൻസ് കളിക്കണമെന്ന അവതാരകരുടെ ആവശ്യം നിരസിച്ച് ടൊവിനോ തോമസ്. ഐശ്വര്യ ലക്ഷ്മിക്ക് അവാർഡ് നൽകിയതിന് പിന്നാലെയായിരുന്നു സംഭവം. കാണെക്കാണെ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്കാരമാണ് ഐശ്വര്യക്ക് ലഭിച്ചത്.
അവാർഡ് ലഭിച്ചതിൽ ഐശ്വര്യ നന്ദി പറഞ്ഞതിന് ശേഷമാണ് ടൊവിനോയെ അവതാരകരായ പേളി മാണിയും ആദിലും ചേർന്ന് സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. ഐശ്വര്യയുടെ വളർച്ചയിൽ എന്താണ് തോന്നുന്നതെന്നായിരുന്നു എന്ന് അവതാരകർ ടൊവിനോയോട് ചോദിച്ചത്.
‘ആശംസകൾ, ഞങ്ങൾ ഒന്നിച്ച് അഭിനയിച്ച സിനിമയിലാണ് അവാർഡ് കിട്ടിയതെന്നത് ഇരട്ടിമധുരം. ഇനിയും ഒരുപാട് അവാർഡുകൾ കിട്ടട്ടെ, തെന്നിന്ത്യൻ താര സുന്ദരിയായി വളരട്ടെ’ എന്നാണ് ടൊവിനോ പറഞ്ഞത്. ഇതിന് ശേഷമാണ് ഡാൻസ് കളിക്കണമെന്ന ആവശ്യം അവതാരകർ മുന്നോട്ട് വെച്ചത്.
ഇത് ഭയങ്കര മൊമെന്റ് ആണ്. ഫ്രണ്ട്സിന്റെ സന്തോഷത്തിൽ നമ്മളും പങ്കുചേരണമല്ലോ. നമുക്ക് ഏറ്റവും ഈസിയായി ചെയ്യാൻ പറ്റുന്ന കാര്യമാണ് പാട്ട് പാടുന്നത്. മണവാളൻ വസീമായി ടൊവി പാട്ട് പാടി ഡാൻസ് കളിച്ചതാണ്. ആ ഡാൻസ് സ്റ്റെപ്പുകൾ ഐശ്വര്യക്ക് ഒന്ന് പഠിപ്പിച്ച് കൊടുക്കുക എന്ന് ആദിൽ ആവശ്യപ്പെട്ടു. എന്നാൽ, ക്യാമറക്ക് മുന്നിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാൻ പറ്റാത്ത ആളാണ് താനെന്നായിരുന്നു ടൊവിനോയുടെ മറുപടി.
Read Also:- ധ്യാൻ ശ്രീനിവാസൻ്റെ ബുള്ളറ്റ് ഡയറീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഭയങ്കര ഇൻഹിബിഷൻസുള്ള ആളാണ് ഞാൻ. സ്റ്റേജിൽ ഡാൻസ് ചെയ്യാനോ പാട്ട് പാടാനോ എനിക്ക് അറിയില്ല. രണ്ടാളും റൂമിലേക്ക് വാ, അവിടെ നിന്നും പാടി കേൾപ്പിക്കാമെന്ന് ടൊവിനോ പറഞ്ഞു. തുടർന്ന് ആദിലും പേളിയും ടൊവിനോക്കും ഐശ്വര്യക്കും നന്ദി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments