BollywoodGeneralLatest NewsNEWSWOODs

XXX വെബ് സീരിസ് സീസണ്‍ 2ല്‍ സൈനികന്‍റെ ഭാര്യയുടെ അശ്ലീല രംഗങ്ങള്‍, യുവാക്കളുടെ മനസ്സ് മലിനമാക്കുന്നുവെന്ന് സുപ്രീംകോടതി

ജനങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ നല്‍കുന്നത്?

യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ് ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂർ എന്ന വിമര്‍ശനവുമായി സുപ്രീംകോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ ‘XXX’ ലെ അശ്ലീല ദൃശ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

‘നിങ്ങള്‍ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. അത് എല്ലാവര്‍ക്കും ലഭ്യമാകുന്ന വെബ് സീരിസാണ്. ഒടിടി കണ്ടന്‍റ് എല്ലാവര്‍ക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. ജനങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ നല്‍കുന്നത്?’ ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

read also: ആരതി പൊടിയ്ക്ക് ഒപ്പം ഡാൻസ് ചെയ്ത് റോബിൻ രാധാകൃഷ്ണൻ: പ്രണയ നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒടിടി പ്ലാറ്റ്‌ഫോമായ എഎല്‍ടി ബാലാജിയില്‍ സംപ്രേഷണം ചെയ്ത XXX വെബ് സീരിസിന്‍റെ സീസണ്‍ 2ല്‍ ഒരു സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട അശ്ലീല രംഗങ്ങള്‍ അവതരിപ്പിച്ചതാണ് കേസിന് ആധാരമായത്. മുന്‍ സൈനികനായ ശംഭുകുമാർ വെബ് സീരീസിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബിഹാറിലെ ബെഗുസരായ് വിചാരണ കോടതി ഏക്തയ്ക്കും അമ്മയ്ക്കുമെതികെ വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിമർശനം.

ഏക്താ കപൂറിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്.

shortlink

Related Articles

Post Your Comments


Back to top button