തെന്നിന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. ഇപ്പോൾ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. താൻ മൂക്കിന് സെപ്തം ശസ്ത്രക്രിയ നടത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് താരം. തന്റെ മുഖത്ത് നടത്തിയ മാറ്റത്തിന് ആരോടും ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
ശ്രുതി ഹാസന്റെ വാക്കുകൾ:
ഞാൻ എന്റെ മൂക്ക് ശരിയാക്കി, അത് വളരെ വ്യക്തമാണ്. ഇപ്പോൾ പഴയതിൽ നിന്ന് വളരെ വ്യത്യസ്തമായി. ഷൂട്ടിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് എന്റെ മൂക്ക് തകർന്നിരുന്നു. ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ മൂക്ക് പഴയപടിയായിരുന്നു. മൂക്കിനായി സെപ്തം ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്റെ മുഖമാണ്, എനിക്കെന്നെ കൂടുതൽ മനോഹരമാക്കാൻ കഴിയുമെങ്കിൽ എന്തിന് ചെയ്യാതിരിക്കണം. ഞാനതിന് ന്യായീകരണം നൽകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
Also Read: കാര്‍ത്തിയുടെ ‘സര്‍ദാര്‍’ റിലീസിനൊരുങ്ങുന്നു: സെൻസറിംഗ് പൂർത്തിയായി
അതേസമയം, ചിത്രം. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ‘എൻബികെ 107’, കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത് ചിരഞ്ജീവി നായകനാകുന്ന ‘വാൾട്ടയർ വീരയ്യ’, പ്രഭാസ് ചിത്രം ‘സലാർ’ എന്നിവയാണ് ശ്രുതി ഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.
Post Your Comments