ഇന്ത്യയിലെ ആദ്യത്തെ വനിത സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റർ പാട്ടത്തില്‍ ധന്യ മേനോന്റെ ജീവിതം സിനിമയാകുന്നു. പാർവതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ‘ധന്യ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ലീന മണിമേഖലയാണ്. ഹിന്ദി വെബ് സീരീസായ ‘ഡെൽഹി ക്രൈം’ നിർമ്മാതാവായ അപൂർവ ബക്ഷിയാണ് സിനിമ നിർമ്മിക്കുന്നത്.
തന്റെ ജീവിതത്തെ കുറിച്ച് ബുക്ക് എഴുതാനോ സിനിമയാക്കാനോ ആദ്യം താല്‍പര്യമുണ്ടായിരുന്നില്ലെന്നും, മകന്റെ ആഗ്രഹപ്രകാരമാണ് പിന്നീട് സമ്മതം അറിയിച്ചതെന്നുമാണ് ഒരു അഭിമുഖത്തിൽ ധന്യ മേനോൻ പറഞ്ഞത്. സ്വന്തം കഥയാണെങ്കിലും വ്യക്തി ജീവിതത്തെയോ സ്വകാര്യ ജീവിതത്തെയോ ബാധിക്കാത്ത തരത്തില്‍ ഭാവനകളും കൂടി ഉള്‍പ്പെടുത്തി മറ്റൊരു തരത്തിലാകും സിനിമ ഒരുക്കുകയെന്നും അവർ പറഞ്ഞു.
Also Read: ‘എന്റെ മുഖത്ത് നടത്തിയ മാറ്റത്തിന് ആർക്കും ന്യായീകരണം നൽകേണ്ട ആവശ്യമില്ല’: ശ്രുതി ഹാസൻ
സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് കോര്‍പറേറ്റുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപദേശകയായും സര്‍ക്കാരിന്‌റെ സൈബര്‍ കുറ്റാന്വേഷണ സംഘത്തിലെ അംഗമായും സൈബര്‍ നിയമോപദേശവും ബോധവത്കരണം നൽകിയും കഴിഞ്ഞ് 20 വര്‍ഷക്കാലമായി കുറ്റാന്വേഷണ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് ധന്യ മേനോൻ.
Post Your Comments