സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ ഒരു നേര്‍കാഴ്ച, അതാണ് തിരുവനന്തപുരം ശ്രീനാരായണ പബ്ലിക്ക് സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മെഹ്റിന്‍ ഷെബീറിന്‍റെ ‘തത്സമയം’ എന്ന ഹൃസ്വചിത്രം.’തുള്ളി’, ‘പാഠം ഒന്ന് പ്രതിരോധം’ എന്ന രണ്ട് സൃഷ്ടികള്‍ക്ക് ശേഷമാണ് ‘തത്സമയം’ എന്ന ഈ ചിത്രവുമായി മെഹ്റിന്‍ വീണ്ടും എത്തുന്നത്. ഇതില്‍ കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക ആക്രമത്തിനു എതിരെ ശക്തമായ സന്ദേശം നല്‍കുന്ന ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ഹൃസ്വചിത്രത്തിനു, കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീ.രാംദാസ്സ് അത്താവലെയുടെ അഭിനന്ദന കത്ത് അടക്കം നിരവധി പ്രോത്സാഹനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ മെഹ്റിന്‍ ഒരുക്കിയ ‘തത്സമയം’ എന്ന ഹൃസ്വചിത്രവും വ്യത്യസ്ഥമായ ഒരു പരിശ്രമമാണ്. ഒരു ന്യൂസ്സ് റിപ്പോര്‍ട്ടറുടെ കൂടെയുള്ള ക്യാമറാമാന്‍റെ കൈയ്യിലെ, ക്യാമറ കണ്ണുകളിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. അപകടകരമായ റോഡിനെയും, തെരുവ് നായ് ശല്യത്തെയും, വിദ്യാഭ്യാസ നയത്തിലെ അപാകതയെയും ഏവരെയും ചിന്തിപ്പിക്കുന്ന രീതിയില്‍ ഒരുക്കാന്‍ മെഹ്റിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ക്യാമറാ കണ്ണുകളിലൂടെയുള്ള യാത്ര, കേരളത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന വേറെയും ചില സാമൂഹ്യ പ്രശ്നങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യത ഉള്ള ഒരു ഹൃസ്വചിത്രം തന്നെയാണ് മെഹ്റിന്‍റെ ഈ ‘തത്സമയം’.
Also Read: നായികയായി പാര്‍വതി,സംവിധാനം ലീന മണിമേഖല: സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു
ശ്രീനാരായണ പബ്ലിക്ക് സ്ക്കൂള്‍ അവതരിപ്പിക്കുന്ന ഈ ഹൃസ്വചിത്രത്തിന്‍റെ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഫ്നാന്‍ റെഫി ആണ്. ഷെബി ചാവക്കാടിന്‍റെയും മെഹ്സാനയുടെയും മകളായ മെഹ്റിനാണ് കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഒരു വാര്‍ത്താ ചാനല്‍ കണ്ട അതേ പ്രതീതി ഉളവാക്കുന്ന ‘തത്സമയം’ ഒരേ സമയം നിങ്ങളെ ആകര്‍ക്ഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് ഈ കൊച്ചു മിടുക്കി തന്‍റെ മൂന്നാമത്തെ സംരഭത്തില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.
Post Your Comments