റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു. ‘കാന്താര’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഒക്ടോബര്‍ 20നാണ് കേരളമെമ്പാടുമായി ‘കാന്താര’ മലയാളം റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കാന്താര’ ഹിന്ദി ഇന്ന് പ്രദർശനത്തിനെത്തും.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also:- സൂപ്പർ ചിത്രങ്ങളെ പിന്നിലാക്കി ‘കാന്താര’ ഐഎംഡിബിയില്‍ ഒന്നാമത്
അതേസമയം, ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിൽ കാന്താര ഒന്നാമതാണ്. 9.6 ആണ് സിനിമയുടെ റേറ്റിംഗ്. റിഷഭ് ഷെട്ടിയുടെ തന്നെ ‘777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ‘വിക്രം’, ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്നി ചിത്രങ്ങളെ പിന്തള്ളിയാണ് കാന്താര ഒന്നാമതെത്തിയത്.
Post Your Comments