ദുബായ്; സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും നടനുമായ രഞ്ജി പണിക്കറിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് രഞ്ജി പണിക്കർ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഇസിഎച്ച് മുഖേന മലയാളത്തിലുൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും.
Also Read: വമ്പൻ താരനിര, മുഴുനീള രാഷ്ട്രീയ ത്രില്ലർ: വരാൽ ഒക്ടോബർ 14 മുതൽ
ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. മോഹൻലാൽ, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശ ശരത്ത്, ലാൽജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയിൽ നിന്നും നേരത്തെ ഈ നേട്ടത്തിന് അർഹരായ മറ്റുള്ളവർ.
Post Your Comments