CinemaGeneralIndian CinemaLatest NewsMollywood

ഗൗരി കിഷന്റെ ‘ലിറ്റിൽ മിസ്സ് റാവുത്തർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

’96’ എന്ന ഒറ്റ സിനിമയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് ഗൗരി കിഷൻ. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ഗൗരി ‘അനുഗ്രഹീതൻ ആന്റണി’യിലൂടെ മലയാള സിനിമയിൽ എത്തി. ഇപ്പോളിതാ, ഗൗരിയുടെ പുതിയ മലയാള ചിത്രമായ ‘ലിറ്റിൽ മിസ്സ് റാവുത്തറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവെച്ചത്.

’96 ‘ എന്ന ചിത്രത്തിന് ശേഷം നടി ഗൗരി കിഷനും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ദേവാണ് സംഗീതാത്മകമായ ഈ പ്രണയ ചിത്രം സംവിധാനം ചെയുന്നത്. ഷേർഷാ ഷെരീഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമ്മാണം. സുതിൻ സുഗതൻ ആണ് സഹനിർമ്മാണം.

Also Read: ‘ബ്രഹ്മാണ്ഡം’: ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’, പ്രീ വിഷ്വലൈസേഷൻ വീഡിയോ പുറത്ത്

സിനിമയുടെ സംഗീത അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് വണ്ടർ വാൾ റെക്കോർഡ്‌സാണ്. വണ്ടർ വാൾ റെക്കോർഡ്സിന്റെ ആദ്യ സിനിമ കൂടിയാണിത്. അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്ര സംയോജനവും ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button