BollywoodCinemaGeneralIndian CinemaLatest News

നയൻതാരയ്ക്ക് കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം വേണം: ജവാൻ ഷെഡ്യൂളിൽ മാറ്റം

തെന്നിന്ത്യയിലെ സൂപ്പർ സംവിധായകൻ അറ്റ്‍ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ജവാൻ’. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായിക. നയൻതാരയും ഷാരൂഖും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 20 ദിവസം മാത്രം ബാക്കി നില്‍ക്കുന്ന ചിത്രീകരണം രാജസ്ഥാനില്‍ ആവും പൂര്‍ത്തിയാവുക.

എന്നാൽ, സിനിമയുടെ ചിത്രീകരണം വേ​ഗത്തിൽ തന്നെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നയൻതാരയ്ക്ക് ഇരട്ടകുട്ടികൾ പിറന്നിരുന്നു. താരത്തിന് കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത്. ഇതിനായി എല്ലാ സജീകരണങ്ങളും ഒരുക്കിയതായും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Also Read: ഗൗരി കിഷന്റെ ‘ലിറ്റിൽ മിസ്സ് റാവുത്തർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാന്‍’. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുക. പ്രതിനായകനായി എത്തുന്നത് നടന്‍ വിജയ് സേതുപതിയാണ്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തും. ദീപിക പദുകോണും സിനിമയില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button